ദുബായ്: സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം പ്രമുഖ വ്യവസായി എം.എ യൂസഫലിക്ക്. ജീവകാരുണ്യ, തൊഴില്‍ മേഖലയില്‍ നടത്തുന്ന മികവാർന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം എം.എ യൂസഫലിക്ക് നല്‍കുന്നതെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ നാൽപതാം ചരമ വാർഷികത്തോടുബന്ധിച്ച് അനുസ്മരണ സമ്മേളനവും പ്രഥമ സി. എച്ച് പുരസ്‌കാര സമർപ്പണവും ‘റിഫ്ലക്ഷൻസ് ഓൺ സി.എച്ച് – എ കോമെമ്മറേഷൻ’ എന്ന പേരിൽ നവംബർ 12 ന് വൈകിട്ട് 6:30 ന് ദുബായ് ഷെയ്ഖ് റഷീദ് ഓഡിറ്റോറിയത്തിൽ നടക്കും. സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം പ്രമുഖ വ്യവസായി എം.എ യൂസഫലിക്ക് ചടങ്ങിൽ സമ്മാനിക്കുമെന്ന് സി. എച്ച്. ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു.
അറബ് നാടുകളിലടക്കം മലയാളികളെ അദ്ദേഹം ചേർത്തുപിടിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിലടക്കം പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോ ചെയർമാൻ ഡോ. മുഹമ്മദ് മുഫ് ലിഹ് പറഞ്ഞു. ഏകാംഗ ജൂറിയായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കും വിദ്യാഭ്യാസ,ആരോഗ്യ മേഖലകളില്‍ വ്യത്യസ്ഥമായി വിവിധ പദ്ധതികള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കും. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുരസ്‌കാര ചടങ്ങില്‍ പ്രഖ്യാപിക്കും. കേരളത്തിലേയും വിദേശത്തേയും നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C