ദോഹ: ഖത്തറിലെ പ്രമുഖ ഡിജിറ്റൽ പ്രാപ്തകരും സൈബർ സുരക്ഷാ ദാതാക്കളുമായ മലോമേഷ്യ “Your Cybersecurity our Nation ‘s Security ” എന്നപേരിൽ സൈബർ സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഈ ക്യാമ്പയിൻ ഒക്ടോബറിൽ സൈബർ സുരക്ഷാ മാസമായി ആഗോളതലത്തിൽ അംഗീകരിക്കുകയും ഖത്തറിൽ സൈബർ സുരക്ഷ മുന്നോട്ടു കൊണ്ടുപോകാനുള്ള മലോമേഷ്യയുടെ പ്രതിബന്ധതയായി കൂട്ടിച്ചേർത്തു.
” നിങ്ങളുടെ സൈബർ സുരക്ഷ നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ” എന്ന പ്രസ്താവനയിൽ രാജ്യത്തുടനീളമുള്ള സൈബർ സുരക്ഷ വർധിപ്പിക്കുന്നതിനും, ബോധവൽക്കരണം നടത്താനും, മുൻകൈ എടുത്തിട്ടുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുവാനും ആണ് ക്യാമ്പയിനിലൂടെ ശ്രമിക്കുന്നത്. ഓരോ പൗരനും സുരക്ഷിതവും അഭിവൃദ്ധി പെട്ടതുമായ ഭാവി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ പങ്കാളികളെയും ഒന്നിപ്പിക്കുക എന്ന ദൗത്യവും കൂട്ടിച്ചേർക്കുന്നു.
ഒക്ടോബറിൽ ഉടനീളം മലോമേഷ്യ അതിന്റെ സോഷ്യൽ മീഡിയ ചാനലുകൾ വഴി നിരവധി പ്രവർത്തനങ്ങൾ നടത്തുകയും സൈബർ സുരക്ഷ മുൻകരുതലുകൾ പങ്കിടുകയും ചെയ്യും. ഈ മുൻകരുതലുകൾ പ്രകാരം സൈബർ സുരക്ഷാ മികച്ച സമ്പ്രദായങ്ങൾ ഉള്ള വ്യക്തികളെ അവരുടെ മൊത്തത്തിലുള്ള സൈബർ സുരക്ഷ നില മെച്ചപ്പെടുത്തുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സൈബർ സുരക്ഷ, ക്ലൗഡ് സേവനങ്ങൾ,ഐഓടി, എഐ, നിയന്ത്രിത സേവനങ്ങൾ, കോൺടാക്ട് സെന്റർ സൊല്യൂഷനുകൾ തുടങ്ങിയ മേഖലകളിൽ അത്യാധുനിക പരിഹാരങ്ങൾ മലോമേഷ്യ വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C