ഓസ്ട്രേലിയയില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേർ മരിച്ചു. അമേരിക്കൻ നാവിക സേനയിലെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. യുഎസ്-ഓസ്ട്രേലിയ സംയുക്ത സൈനിക അഭ്യാസത്തിനായി എത്തിയ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.
വി-22 ഒസ്പ്രേ ഹെലികോപ്റ്ററാണ് ഞായറാഴ്ച ഡാര്വിന് തീരത്തിന് സമീപത്ത് തകര്‍ന്നുവീണത്. ഹെലികോപ്റ്ററില്‍ 20പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അപകടം നടന്നത് സ്ഥിരീകരിച്ചു. അപകടത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C