2030ലെ വേൾഡ് എക്സ്പോക്ക് റിയാദ് വേദിയാകും. ഇന്ന് പാരിസിൽ നടന്ന തെരഞ്ഞെടുപ്പിലാണ് റിയാദിനെ എക്‌സ്പോ വേദിയായി പ്രഖ്യാപിച്ചത്. 182 രാജ്യങ്ങളിൽ 130 രാജ്യങ്ങൾ സൗദിയെ പിന്തുണച്ചതോടെയാണ് റിയാദിന് അവസരം ലഭിച്ചത്.
മത്സരരംഗത്തുണ്ടായിരുന്ന ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ് സൗദി വേൾഡ് എക്‌സ്പോ വേദിയാകാൻ അവസരം നേടിയത്. റിയാദിന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അഭിനന്ദനമറിയിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും, കിരിടാവകാശി മുഹമ്മദ് ബിൻ സൽമാനെയും അദ്ദേഹം അഭിനന്ദനമറിയിച്ചു. ഇത് ഗൾഫ് മേഖലയുടെ മുഴുവൻ നേട്ടമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വേൾഡ് എക്സ്പോ 2020യുടെ ആതിഥേയത്വം ദുബൈ നഗരത്തിനായിരുന്നു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C