ദോഹ : ക്രൂയിസ് കപ്പലുകളുടെ വരവോടെ ഖത്തറിൽ കപ്പൽ ടൂറിസത്തിന് തുടക്കമായി. ഖത്തറിൽ കപ്പൽ വിനോദസഞ്ചാര സീസണിന് ഒക്ടോബർ 28 ശനിയാഴ്ച തുടക്കം കുറിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ക്രൂയിസ് കപ്പലുകൾ വഴി തീരത്തേക്ക് അടിപ്പിക്കുകയാണ്.ഈ സീസണിലെ ആദ്യത്തെ കപ്പലായ ക്രിസ്റ്റൽ സിംഫണി എന്ന ദോഹ തുറമുഖത്തെ ഗ്രാൻഡ് ടെർമിനലിൽ നങ്കൂരമിട്ടു. സഞ്ചാരികളുമായി 81 ആഡംബര കപ്പലുകളാണ് ഈ സീസണിൽ എത്തുന്നത്. ഇതിൽ 8 കപ്പലുകൾ ആദ്യമായാണ് ഖത്തറിലേക്ക് പ്രവേശിക്കുന്നത്.പുതിയ ക്രൂയിസ് സീസൺ ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ രാജ്യത്ത് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.ആദ്യമായി ക്രൂയിസ് പോർട്ടലിൽ എത്തിയ കപ്പലിൽ 214 യാത്രക്കാരും 475 ക്രൂ അംഗങ്ങളുമായാണ് തുറമുഖത്ത് എത്തിയത്. ഏപ്രിൽ 25 വരെ ഈ സീസൺ നീണ്ടുനിൽക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C