ഡൽഹിയിൽ ശൈത്യവും വായു മലിനീകരണവും കൂടുന്നു ; ദുരിതത്തിലായി ജനങ്ങൾ

Winter and air pollution in Delhi; People are suffering

ഡൽഹി: കാലാവസ്ഥാവ്യതിയാനം മൂലം നഗരത്തിലെ വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്നു. നിലവിൽ 385 ആണ് വായു മലിനീകരണതോതായി രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിൽ മാറ്റമുണ്ടാകുമെന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും ശൈത്യം വർദ്ധിച്ചതോടെ മലിനീകരണ തോത് വീണ്ടും വർദ്ധിക്കുകയായിരുന്നു.

ഡൽഹി സർക്കാരും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കാൺപൂരും ചേർന്ന് നടത്തിയ നിരീക്ഷണത്തിൽ ബയോമാസ് കത്തുന്നതാണ് ഡൽഹിയിലെ മോശം കാലാവസ്ഥക്ക് കാരണമെന്നും കഴിഞ്ഞ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ 31 ശതമാനത്തിൽ നിന്നും 51 ശതമാനത്തിലേക്ക് വായുമലിനീകരണം തോത് മാറിയെന്നും കണ്ടെത്തി. കൂടാതെ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ജൈവ വസ്തുക്കൾ കത്തിക്കുന്നത് നിർത്തലാക്കാനും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് നിരീക്ഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *