അബുദാബി : യു.എ.ഇ.യിൽ കാറ്റിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. പ്രതിവർഷം 23,000 വീടുകൾക്ക് പദ്ധതിയിലൂടെ വൈദ്യുതി ലഭ്യമാക്കും. അബുദാബി ക്ലീൻ എനർജി കമ്പനി മസ്ദർ നാല് സ്ഥലങ്ങളിലായാണ് 103.5 മെഗാവാട്ട് പദ്ധതി വികസിപ്പിച്ചത്. ഇതിനകം അബുദാബി സർ ബനിയാസ് ദ്വീപിൽ 45 മെഗാവാട്ട് ശേഷിയുള്ള ഒരു കാറ്റാടി ഫാമും 14 മെഗാവാട്ട് പീക്ക് സോളാർഫാമും വികസിപ്പിച്ചിട്ടുണ്ട്.
ഡെൽമാ ദ്വീപ് (27 മെഗാവാട്ട്), അൽ സില (27 മെഗാവാട്ട്), ഫുജൈറ അൽ ഹലാഹ് (4.5 മെഗാവാട്ട്) എന്നിവിടങ്ങളിലായാണ് മറ്റു പദ്ധതികൾ. പദ്ധതിയിലൂടെ 1,20,000 ടൺ കാർബൺഡൈ ഓക്‌സൈഡ് ഒഴിവാക്കും. ഇത് പ്രതിവർഷം 26,000 പെട്രോൾ കാറുകൾ റോഡിൽനിന്ന് നീക്കംചെയ്യുന്നതിന് തുല്യമാണ്.
യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനുവേണ്ടി അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യാസ് ദ്വീപിൽ നടന്ന ചടങ്ങിൽ യു.എ.ഇ. വിൻഡ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
Related News
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
പ്രവാസി കുടുംബങ്ങളുടെ ചങ്കിടിപ്പ് കൂട്ടി യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
ഷാർജ എക്സ്പോ സെൻറർ പുസ്തകോത്സവത്തിനായി ഒരുങ്ങി
യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത
യുഎഇയിലേക്ക് വരുമ്പോഴും പോകുമ്പോഴും 60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ അഫ്സഹ് ആപ്പ് ഉപയോഗിക്കാം
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C