ലോകത്തിലെ ഏറ്റവും സുന്ദരമായ കഷണ്ടിയുള്ളയാൾ- ദി സെക്സിയസ്റ്റ് ബാൾഡ്മാൻ- തുടർച്ചയായ രണ്ടാം തവണയും വില്യം രാജകുമാരൻ തന്നെ പട്ടികയിൽ ഒന്നാമൻ. ഹോളിവുഡ് താരങ്ങളെ പിന്നിലാക്കിയാണ് വെയിൽസിന്റെ 42-കാരനായ രാജകുമാരന്റെ നേട്ടം. 10-ൽ 9.9 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്..റീബൂട്ട് ഏജൻസിയാണ് ബാൾഡ്മാനെ കണ്ടെത്താനുള്ള പഠനത്തിനുപിന്നിൽ. ഡിജിറ്റൽ സർവെ വഴിയായിരുന്നു വിവരശേഖരണം. 2021-ലും വില്യം തന്നെ ആയിരുന്നു ഒന്നാമൻ.ഹോളിവുഡ് താരം ഡ്വെയിൻ ജോൺസൺ, യു.എസ്. ബാസ്കറ്റ്ബോൾ താരം ഷക്കീൽ ഒനിൽ എന്നിവരാണ് ഇക്കുറി രണ്ടും മൂന്നും സ്ഥാനത്ത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽപ്പേർ ഓൺലൈനായി തിരഞ്ഞ വ്യക്തി കൂടിയാണ് വില്യം.
