വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ അടുത്ത തിങ്കളാഴ്‌ച വരെ വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്‌ഥ കേന്ദ്രം. 50 മുതൽ 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ചെങ്കടലിലെ ചില ഭാഗങ്ങളിൽ ഉയരത്തിൽ തിരമാലകൾ അടിക്കാനിടയുണ്ടെന്നും കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

വിദൂര ദൃഷ്ടി കുറക്കുന്ന വിധത്തിൽ പൊടിക്കാറ്റുണ്ടായേക്കാം. അതിനാൽ വാഹനങ്ങളുമായി ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം. അൽ ബാഹ, മക്ക, മദീന, ഹാഇൽ, തബൂ ക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റാണ് പ്രതീക്ഷിക്കുന്നത്.

ഒപ്പം മിന്നലോടുകൂടിയ മഴയുമുണ്ടായേക്കാം. മദീന മേഖലയിലെ യാംബു, ബദ്ർ പ്രദേശങ്ങളിൽ വരും ദിവ സങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. മഴ പെയ്യുമ്പോൾ താഴ്ന്ന പ്രദേശങ്ങളിലും തോടുകൾക്കും അരുവികൾക്കും അരികിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും സൗകര്യത്തിന് അനുസരിച്ച് സുരക്ഷിത മേഖലയിലേക്ക് മാറി നിൽക്കുകയും വേണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *