സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത

ഇന്ന് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ഇടുക്കി , എറണാകുളം,പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. സന്നിധാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്, ഉച്ചക്ക് ശേഷം. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പമ്പയിലും ഇടിമിന്നലും മഴയും ഉണ്ടാകും. നിലയ്ക്കലില്‍ ആകാശം പൊതുവെ മേഘാവൃതമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *