സ്വർണം പണയം വയ്ച്ചവർ / വയ്ക്കാൻ പോകുന്നവർ ശ്രദ്ധിക്കാൻ മൂന്നുകാര്യങ്ങൾ
പലിശ മാത്രം അടച്ചു പുതുക്കരുത് പലിശത്തുക മാത്രം അടച്ചു പുതുക്കി വയ്ക്കാതെ പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ കട ബാധ്യതിയിൽനിന്നു മുക്തരാകില്ല. ചിലർ സ്വർണം പണയം വച്ചുകഴിഞ്ഞാൽ ചിലപ്പോൾ നാലോ അഞ്ചോ വർഷത്തിനു ശേഷമാകും വായ്പ ക്ലോസ് ചെയ്യുന്നത്. പലരും ആ പണയ സ്വർണത്തിൻ മേൽ ടോപ്അപ് ലോൺ എടുക്കും. തിരിച്ചടക്കേണ്ട തുകയും കൂടും. ഇങ്ങനെ വരുമ്പോൾ ബാധ്യത ഒഴിയുന്നില്ല. ലോൺ ടോപ്അപ് ചെയ്യുന്നത് കഴിവതും ഒഴിവാക്കുക.
പലരും അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യ ഘട്ടങ്ങളിൽ സ്വർണം പണയം വയ്ക്കാൻ കൊടുക്കുന്ന പതിവുണ്ട്. നിങ്ങളുടെ സ്വർണം പണയം വയ്ക്കുന്നത് ആ വ്യക്തിയുടെ പേരിലായിരിക്കും. എന്തെങ്കിലും കാരണത്താൽ ആ വ്യക്തി മരണപ്പെട്ടാൽ അവരുടെ നോമിനിക്കു മാത്രമേ പണയം വച്ച സ്വർണം എടുക്കാൻ പറ്റൂ. പണയം വച്ച വ്യക്തി ആ വിവരം നോമിനിയെ അറിയിച്ചിട്ടില്ലെങ്കിൽ അല്ലെങ്കിൽ പണയ ഉരുപ്പടി തിരികെ തരാൻ നോമിനി തയാറാകുന്നില്ലെങ്കിൽ നിങ്ങളുടെ സ്വർണം വീണ്ടെടുക്കാൻ നിയമപരമായി സാധിക്കില്ല. അതു കൊണ്ടു തന്നെ ഈ കാര്യങ്ങളിൽ കൃത്യമായ ധാരണ ഉണ്ടാക്കിയിട്ടേ മറ്റുള്ളവർക്ക് പണയം വയ്ക്കാൻ സ്വന്തം സ്വർണം നൽകാവൂ.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C