മിഖ്യാത പോപ്പ് ഗായകൻ ടോണി ബെന്നറ്റ് (96) അന്തരിച്ചു. വെള്ളിയാഴ്ച ന്യൂയോർക്കിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹവുമായി ചേർന്നു നിൽക്കുന്ന അടുത്ത വൃത്തങ്ങളാണ് മരണം സ്ഥിരീകരിച്ചത്. സംഗീതത്തിലെ സമഗ്ര സംഭാവനക്ക് 20 ഗ്രാമി പുരസ്കാരങ്ങളും എമ്മി അവാർഡുകളും നേടിയിട്ടുണ്ട്.
2016 മുതൽ അൽഷിമേഴ്സ് ബാധിതനായിരുന്നു. 2011ൽ ലേഡി ഗാഗക്കൊപ്പമായിരുന്നു അവസാനം വേദിയിലെത്തിയത്. 1926ൽ അമേരിക്കയിലെ ലോങ് ഐലൻഡിലാണ് ആന്തണി ഡൊമിനിക് ബെനഡിറ്റോ എന്ന ടോണി ബെന്നറ്റ് ജനിച്ചത്. 1952ലാണ് ആദ്യമായി ആൽബം പുറത്തിറക്കിയത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C