മനാമ: പ്രവാസി ക്ഷേമനിധി അടക്കുന്നതിൽ വീഴ്ചവരുത്തിയവ ഏർപ്പെടുത്തിയ പിഴയിൽ ഇളവുവരുത്താൻ പ്രവാസി വെൽഫെയർ ബോർഡ് തീരുമാനിച്ചു. വർഷങ്ങളായി പ്രവാസി സംഘടനകൾ ശക്തമായി ഉന്നയിക്കുന്ന ആവശ്യമാണിത്.പല കാരണങ്ങളാൽ അംശാദായമടക്കാൻ പറ്റാത്തപലർക്കും അടക്കാനുള്ള തുകയുടെ 60 ശതമാനത്തി ലേറെ വരെ പിഴ വന്ന സാഹചര്യമുണ്ടായിരുന്നു. അംഗത്വം പുനഃസ്ഥാപിക്കാൻ ഇനി ആകെ, കുടിശ്ശികയായി നിലനിൽക്കുന്ന അംശാദായ തുകയുടെ 14 ശതമാനം പലിശയും, ഈ പലിശ തുകയുടെ ഒരു ശതമാനം പിഴയും അടച്ചാൽ മതിയെന്ന് പ്രവാസി ക്ഷേമനിധി ബോർഡിന്റെ ഉത്തരവിൽ പറയുന്നു.
