മസ്കത്ത്: രാജ്യത്ത് വാരാന്ത്യത്തിൽ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചവരെ വടക്കൻ ഗവർണറേറ്റുകളിലായിരിക്കും കാറ്റും മഴയും ബാധിക്കുക.അൽ ഹജർ പർവത നിരകളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും. വരും ദിവസങ്ങളിൽ വടക്കു പടിഞ്ഞാറൻ കാറ്റിന സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി താപനിലയിൽ പ്രകടമായ മാറ്റം വരും. മുസന്ദം, ബുറൈമി, ദാഹിറ, ദാഖിലിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങളെ ബാധിക്കുന്ന കാറ്റ് ദിവസങ്ങളോളം തുടരുമെന്നാണ് കരുതുന്നത്. കടൽ പ്രക്ഷുബ്ധമാകും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശംWhatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
