അസിഡിറ്റിയെ തടയാൻ ഇങ്ങനെ ചെയ്യാം

അസിഡിറ്റി പലപ്പോഴും കടുത്ത അസ്വസ്ഥതയുണ്ടാക്കും. ഭക്ഷണക്രമീകരണത്തിനും സമ്മർദ്ദത്തെ അകറ്റുന്നതിനും പുറമേ ചില പൊടിക്കൈകൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ദിവസം ഒരു നേരം ഓട്സ് കഴിക്കുക.

പെരുംജീരകം ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുകയോ പെരുംജീരകം ചവച്ച് കഴിക്കുകയോ ചെയ്യാം. കടൽവിഭവങ്ങളും ചിക്കനും അസിഡിറ്റിയെ ഇല്ലാതാക്കുന്ന ഭക്ഷണങ്ങളാണ്. സെലറി നീരും സെലറി ചേർത്ത വെജിറ്റബിൾ സാലഡും അസിഡിറ്റി ഇല്ലാതാക്കും. പുതിനയില ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നതും അസിഡിറ്റിയെ മികച്ച രീതിയിൽ പ്രതിരോധിക്കും.

ഇഞ്ചിനീര് അസിഡിറ്റിയെ അതിവേഗം ഇല്ലാതാക്കും. കറ്റാർവാഴ ജെൽ രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് മികച്ച പ്രതിരോധമാണ്. ഭക്ഷണത്തിൽ കൂടുതലായി പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *