ന്യൂ ഹൊറൈസൺ സ്കൂൾ വോൾസ് ഓഫ് ഇൻസ്പിറേഷൻ പരിപാടി

മനാമ: വിദ്യാർഥികളുടെ കലാവാസനയെയും വ്യക്തിത്വത്തെയും പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് ന്യൂ ഹൊറൈസൺ സ്കൂൾ വോൾസ് ഓഫ് ഇൻസ്പിറേഷൻ പരിപാടി ശ്രദ്ധേയമായി. ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ പോർട്രെയ്റ്റുകളുടെ പ്രദർശനം സ്കൂൾ കാമ്പസിൽ ഒരുക്കിയിരു ന്നു.

പ്രദർശനത്തിന്റെ ഉദ്ഘാടനം പ്രമുഖ ചിത്രകാരനായ അബ്ബാസ് അൽ മുസാവി നിർവഹിച്ചു. ആർട്ട് ഡിപ്പാർട്മെന്റ് അധ്യാപികയായ നിഷിദ ഫാരിസ് വരച്ച രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഈസ ആൽ ഖലീഫയുടെയും ചിത്രം അനാച്ഛാദനം ചെയ്തു. ബ ഹ്റൈൻ മുൻ പാർലമെന്റ് അംഗം ഡോ. മസൂമ ഹസൻ അബ്ദുറഹീം സംബന്ധിച്ചു.

ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയി മാത്യു, പ്രിൻസിപ്പ ൽ വന്ദന സതീഷ് എന്നിവർ 38 ചിത്രകാരന്മാരെ അഭിനന്ദിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെ യ്തു. കുട്ടികളുടെ കലാപരിപാടികളും ചിത്രരചന മത്സരവും സമ്മാനദാനവും നടന്നു. നിർമല ജോസ്, നിജു ജോയി, അൽ റബീഹ് മെഡിക്കൽ സെന്റർ സി.ഇ.ഒ നൗഫൽ അടാട്ടിൽ എന്നിവർ മു ഖ്യാതിഥികളായിരുന്നു.മാധ്യമപ്രവർത്തകരായ പ്രദീപ്’പുറവങ്കര, ജലീൽ അബ്ദുല്ല, സിറാജ് പള്ളിക്കര, പ്ര വീൺ കൃഷ്ണ, എന്നിവർ പങ്കെടുത്തു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *