10 ഇന സമാധാന നിർദേശങ്ങൾ മുന്നോട്ടുവച്ചു യുക്രെയ്ൻ

vladimir zelensky

റിയാദ്: 42 രാജ്യങ്ങളിൽനിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്​ടാക്കളും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്ത ദ്വിദിന യോഗത്തിൽ യുക്രെയ്ൻ മുന്നോട്ടുവെച്ച 10 ഇന സമാധാന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ലോകരാഷ്​ട്രങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചർച്ചക്ക് മുൻകൈയെടുക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്തതിന് സൗദി അറേബ്യക്ക് യുക്രെയ്ൻ അംബാസഡർ പെട്രെങ്കോ അനറ്റോലി നന്ദി പറഞ്ഞു.

ദ്വിദിന യോഗത്തിൽ റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈന അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഞങ്ങളുടെ സമാധാന നിർദേശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും യുദ്ധവിരാമത്തിന് സാധ്യത തേടുന്നതിലും വളരെ പ്രതിബദ്ധതയോടെയും ആതിഥ്യമര്യാദയോടെയുമാണ് സൗദി അറേബ്യ പെരുമാറിയതെന്ന് അംബാസഡർ വ്യക്തമാക്കി.

യുക്രെയ്നിൽ റഷ്യ തുടങ്ങിവെച്ച യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താൻ ജിദ്ദയിൽ നടന്ന ചർച്ചകൾ ക്രിയാത്മകവും പ്രതീക്ഷ നൽകുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. 42 രാജ്യങ്ങളെ ഇക്കാര്യത്തിൽ ഒരുമിച്ചിരുത്തുന്നതിന് തങ്ങൾക്ക് സാധിച്ചത് സൗദിയുടെ പിന്തുണയോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News

നീതിയിലധിഷ്ഠിതവും ശാശ്വതവുമായ സമാധാനം കെട്ടിപ്പടുക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ച് രണ്ട് ദിവസത്തെ ചർച്ചക്കിടെ ഫലപ്രദമായ കൂടിയാലോചനകളാണ് നടന്നതെന്നും തുറന്നതും സത്യസന്ധവുമായിരുന്നു അവയെന്നും സെലെൻസ്‌കിയുടെ സ്​റ്റാഫ് മേധാവി ആൻഡ്രി യെർമാകിനെ ഉദ്ധരിച്ച് ‘അൽ അറബിയ’ റിപ്പോർട്ട് ചെയ്തു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *