പ്രതിരോധ മന്ത്രി ഒലെക്സിയെ സ്ഥാനത്ത് നിന്ന് നീക്കി വൊളൊഡിമിർ സെലെൻസ്കി

യുക്രെയിനിൽ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികൊവിനെ സ്ഥാനത്ത് നിന്ന് നീക്കി പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. പ്രതിരോധ മന്ത്രാലയത്തിൽ പുതിയ സമീപനങ്ങൾ സ്വീകരിക്കേണ്ട സമയമായെന്നാണ് റെസ്നികൊവിനെ നീക്കിയതിന് വിശദീകരണമായി സെലെൻസ്കി പറഞ്ഞത്.

റഷ്യൻ അധിനിവേശം ആരംഭിക്കുന്നതിന് മുന്നേ 2022 ഫെബ്രുവരിയിൽ പ്രതിരോധ മന്ത്രാലയത്തെ നയിച്ചത് റെസ്നികൊവ് ആണ്. ബ്രിട്ടണിലെ യുക്രെയിൻ അംബാസഡറായി 57കാരനായ റെസ്നികൊവിനെ നിയമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. അതേ സമയം, റെസ്നികൊവിന് പകരക്കാരനായി യുക്രെയിൻ സ്റ്റേറ്റ് പ്രോപ്പർട്ടി ഫണ്ട് തലവൻ റസ്തം ഉമറോവിനെ സെലെൻസ്കി നാമനിർദ്ദേശം ചെയ്തു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *