ദുബായ്: ജിസിസി രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന പ്രവാസികള്‍ക്ക് വലിയ നേട്ടമാകുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാന്‍ പ്രത്യേകം വിസ ആവശ്യമില്ലാതാകുന്നു. ഇത് സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകുമെന്നാണ് യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖുല്‍ മാരി പറയുന്നത്.ആറ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി). സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നിവയാണ് അംഗ രാജ്യങ്ങള്‍.
ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളാണ് ഈ രാജ്യങ്ങള്‍. ഏറ്റവും മൂല്യം കൂടിയ കറന്‍സി ജിസിസി രാജ്യത്തിന്റേതാണ്. ലോകത്തിന്റെ ബിസിനസ് ഹബ്ബായി അറിയപ്പെടുന്ന രാജ്യവും ജിസിസിയിലാണ്.ജിസിസിയിലെ ആറ് രാജ്യങ്ങളിലെയും താമസക്കാര്‍ക്ക് മേഖലയില്‍ എവിടെയും സഞ്ചരിക്കാന്‍ ഒരൊറ്റ വിസ മതിയെന്ന തീരുമാനമാണ് വരുന്നത്. യുഎഇയില്‍ ജോലിക്ക് എത്തിയ പ്രവാസിക്ക് സൗദി അറേബ്യയിലേക്കോ ഖത്തറിലേക്കോ പോകണമെങ്കില്‍ പ്രത്യേകം വിസ വേണ്ടി വരില്ല. യുഎഇയിലേക്ക് വന്ന വിസ ഉപയോഗിച്ച് തന്നെ മറ്റു ജിസിസി രാജ്യങ്ങളിലും സഞ്ചരിക്കാം.എടുത്തു പറയേണ്ട ഒരു കാര്യം, ഈ പരിഷ്‌കാരം നടപ്പാക്കാന്‍ പോകുന്നത് ജോലി ആവശ്യാര്‍ഥമല്ല.
ജിസിസിയിലെ വിനോദ സഞ്ചാര മേഖല പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. യാത്രാ നടപടികള്‍ ലളിതമാക്കിയാല്‍ എല്ലാ ജിസിസി രാജ്യങ്ങള്‍ക്കും നേട്ടമാണ് എന്നാണ് വിലയിരുത്തല്‍. സൗദി അറേബ്യയിലെത്തുന്ന വ്യക്തിക്ക് യുഎഇയിലേക്ക് വരാന്‍ തടസമുണ്ടാകില്ല. തിരിച്ചും.
അബുദാബിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് യുഎഇ മന്ത്രി യാത്ര എളുപ്പമാക്കുന്ന പുതിയ പദ്ധതി വരുന്ന കാര്യം വിശദീകരിച്ചത്.
Related News
ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ ജിസിസി രാജ്യമാകാനുള്ള ശ്രമത്തിലാണ് യുഎഇ. വൈകാതെ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ജിസിസി പൗരന്മാര്‍ക്ക് മേഖലയില്‍ ഇളവ് ലഭിക്കുന്നുണ്ടെങ്കിലും വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് തടസമുണ്ട്. ഈ പ്രതിസന്ധിയാണ് നീങ്ങാന്‍ പോകുന്നത്.സൗദി അറേബ്യയും യുഎഇയും തമ്മില്‍ മല്‍സരം നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് യുഎഇ മന്ത്രി അല്‍ മാരി മറുപടി നല്‍കി. ആരോഗ്യഗകരമായ മല്‍സരം നല്ലതാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
സൗദി അറേബ്യയ്ക്ക് ഗുണമായ ഒരു കാര്യം ജിസിസി രാജ്യങ്ങള്‍ക്ക് മൊത്തം ഗുണമാകുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ജിസിസി കൂടുതല്‍ ആകര്‍ഷമാകുകയായിരിക്കും ഇതിന്റെ ഫലമെന്നും അല്‍ മാരി പറഞ്ഞു. ജിസിസി രാജ്യങ്ങളിലേക്ക് ഒരൊറ്റ വിസ എന്ന സംവിധാനം വൈകാതെ വരുമെന്ന് അടുത്തിടെ ബഹ്‌റൈന്‍ ടൂറിസം മന്ത്രി പറഞ്ഞിരുന്നു. ജിസിസിയിലെ മന്ത്രിതലത്തില്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. വൈകാതെ പദ്ധതി നടപ്പാക്കുമെന്ന് ബഹ്‌റൈന്‍ മന്ത്രി ഫാത്തിമ അല്‍ സൈറഫി പറഞ്ഞു. ജിസിസിയിലെ പൗരന്മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം താമസക്കാര്‍ക്കു കൂടി ലഭിക്കുന്നതാണ് പദ്ധതി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C