തൊഴിൽ നിയമ ലംഘനം; ഒമാനിൽ പരിശോധന ശക്തം

മസ്കത്ത്: തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ ദോഫാറിൽ കർശന നടപടിയുമായി മന്ത്രാലയം. ഗവർണറേറ്റിലെ ഡയറക്ട‌റേറ്റ് ജനറൽ ഓഫ് ലേബർ, ഷാലീം-ഹലാനിയത്ത് ഐലൻഡ്സ് വിലായത്തിലെ കൺസഷൻ സോണുകളിലെ 76 തൊഴിൽ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഡിസംബർ 16മുതൽ 23 വരെയായി നടന്ന പരിശോധന കാമ്പയിനിൽ 192 തൊഴിൽ ലംഘനങ്ങളാണ് കണ്ടെത്തിയത്.

അനുമതിയില്ലാത്ത മേഖലയിലെ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന 148 സംഭവങ്ങളും ശരിയായ തൊഴിൽ അഫിലിയേഷനുകളില്ലാതെ പ്രവർത്തിക്കുന്ന വ്യക്തികൾ ഉൾപ്പെട്ട 44 കേസുകളുമാണ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *