വിജയദശമി ദിനത്തിൽ വിദ്യാരംഭച്ചടങ്ങുകളിൽ ആദ്യാക്ഷര മധുരം നുണഞ്ഞ് കുരുന്നുകൾ. നാവിലും അരിയിലും ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവെച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു. ചിലർ ചിരിച്ചും ചിലർ കരഞ്ഞും അക്ഷര നൈവേദ്യം ഏറ്റുവാങ്ങി.
നവരാത്രിയുടെ അവസാന നാള് എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍, കുരുന്നുകളില്‍ ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം ഭക്തജനങ്ങളുടെ വന്‍തിരക്കാണ്. ക്ഷേത്രങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകള്‍ നടന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C