തവണ വ്യവസ്ഥയിൽ വാ​ഹ​നം വാ​ങ്ങാ​ൻ ക്രെ​ഡി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റും വേ​ണം

ദോ​ഹ: ത​വ​ണ​വ്യ​വ​സ്ഥ​യി​ൽ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സാ​മ്പ​ത്തി​ക​ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ന്ന ക്രെ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ൾ വാ​ഹ​ന വി​ൽ​പ​ന ക​മ്പ​നി​ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ഖ​ത്ത​ർ വാ​ണി​ജ്യ,വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ നാ​ലാം ന​മ്പ​ർ സ​ർ​ക്കു​ല​ർ പ്ര​കാ​ര​മാ​ണ് വാ​ഹ​ന ഡീ​ല​ർ​മാ​ർ​ക്ക് ത​വ​ണ​വ്യ​വ​സ്ഥ​യി​ലെ വാ​ഹ​ന വി​ൽ​പ​ന സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ നൽ​കി​യ​ത്.വാ​ഹ​നം വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തി​രി​ച്ച​ട​വി​ന് ശേ​ഷി​യു​​​ണ്ടോ, ബാ​ങ്ക് ഇ​ട​പാ​ടു​ക​ളി​ലെ കൃ​ത്യ​ത തു​ട​ങ്ങി​യ​വ ക​മ്പ​നി​ക​ൾ​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​താ​ണ് പു​തി​യ നി​ർ​ദേ​ങ്ങ​ൾ.ഉ​പ​ഭോ​ക്താ​വി​നെ സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ ക്രെ​ഡി​റ്റ് ബ്യൂ​റോ​യി​ൽ നി​ന്നു​ള്ള ക്രെ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ൾ വാ​ഹ​ന​ഡീ​ല​ർ ക​മ്പ​നി​ക​ൾ​ക്ക് വാ​ങ്ങാ​വു​ന്ന​താ​ണ്. ഇ​തി​നു​പു​റ​മെ,ഉ​പ​ഭോ​ക്താ​വ് തൊ​ഴി​ൽ ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ശ​മ്പ​ള സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റു അ​ല​വ​ൻ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ​ളും ബാ​ങ്കി​ൽ​നി​ന്ന് ക​ട​ബാ​ധ്യ​ത സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു ഡീ​ല​ർ ക​മ്പ​നി​ക​ൾ​ക്ക് വാ​ങ്ങാ​ൻ ക​ഴി​യും

Leave a Reply

Your email address will not be published. Required fields are marked *