യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസുമാണ് ഏറ്റുമുട്ടുന്നത് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പ്രചാരണ പോരാട്ടത്തിനാണ് അമേരിക്ക സാക്ഷിയായത്. കുടിയേറ്റ നയം, ഗര്‍ഭഛിദ്രം, വിലക്കയറ്റമടക്കം സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവുമധികം ചര്‍ചയായത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വ്യക്തിപരമായ അധിക്ഷേപങ്ങളടക്കം തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ടു.ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയോടെ തുടങ്ങുന്ന വോട്ടെടുപ്പ് നാളെ പുലര്‍ച്ചെ അഞ്ചരവരെ തുടരും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
