ദോഹ: ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീഖ് നേതൃത്വത്ത്തിൽ ഇന്ത്യൻ ഹെൽത്ത് കെയർ പ്രഫഷനലുകൾക്കായി നടത്തിയ ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ എം.ഐ.സി മിസയിദ് സ്റ്റേഡിയത്തിൽ സമാപിച്ചു. ഖത്തറിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽനിന്നായി 16 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽതുടർച്ചയായ നാലാം തവണവും ബർവ റോക്കേഴ്സ് ചാമ്പ്യൻമാരായ. ഹമദ് ബ്ലാസ്റ്റേഴ്സ് ടീമാണ് റണ്ണേഴ്സ് അപ്.ടൂർണമെന്റിലെ മികച്ച താരമായി അബ്ദുൽ ശഹീദിനെയും മികച്ച ബാറ്ററായി ഫാസിൽ റഹ്മാനെയും മികച്ച ബൗളറായി സഹദിനെയും തെരഞ്ഞെടുത്തു. ഫെയർ പ്ലേ അവാർഡിന് ഇന്ത്യൻ ഫാർമസിസ്റ്റ സംഘടനയായ ഐഫാഖ് അർഹരായി.
