ഇസ്രയേൽ–ഹമാസ് സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള യുഎൻ രക്ഷാസമിതിചർച്ച വിഫലം

വാഷിങ്ടൻ: ഇസ്രയേൽ–ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള മാർഗം തേടി യുഎൻ രക്ഷാസമിതി നടത്തിയ ചർച്ച ഇത്തവണയും വിഫലം. വെടിനിർത്തൽ ആവശ്യപ്പെട്ട് റഷ്യ അവതരിപ്പിച്ച പ്രമേയത്തിനും മതിയായ പിന്തുണ ലഭിച്ചില്ല.

ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിന് സംഘർഷം ആരംഭിച്ച ശേഷം യുഎൻ രക്ഷാസമിതി യോഗം ഇതു നാലാം തവണയാണ് സമവായമില്ലാതെ പിരിയുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട് യുഎസ് അവതരിപ്പിച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തു. ഇസ്രയേലിന്റെ പേരു പരാമർശിക്കാതെ, രാജ്യങ്ങൾക്കു സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുഎസ് പ്രമേയം.

തടവിലുള്ള ബന്ദികളെ എല്ലാവരെയും മോചിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന ഹമാസിനോട് ആവശ്യപ്പെട്ടു. ഇവരെ തടവിലാക്കിയിട്ട് ഇരുപതു ദിവസത്തോളമായ സാഹചര്യത്തിൽ ആരോഗ്യസ്ഥിതി പരിഗണിച്ച് വിട്ടയക്കണമെന്നാണ് ആവശ്യം.

Related News

ഇസ്രയേലിന്റെ ഉപരോധം കാരണം ഇന്ധനക്ഷാമം രൂക്ഷമായതോടെ ഗാസയിലെ സന്നദ്ധപ്രവർത്തനങ്ങൾ നിർത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയായ യുഎൻആർഡബ്ലുഎ. ഇന്ധനക്ഷാമത്തെ തുടർന്ന് ഗാസയിലെ 35 ആശുപത്രികളിൽ 15 എണ്ണം പൂട്ടാൻ നിർബന്ധിതമായിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *