ടി20 ലോകകപ്പിലേക്ക് ​യോഗ്യത നേടി ഉ​ഗാണ്ട

ഐസിസി 2024 ടി20 ലോകകപ്പിലേക്ക് യോ​ഗ്യത നേടി ഉ​ഗാണ്ട. ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമായി ഉഗാണ്ട മാറി. ആറു മത്സരങ്ങളിൽ നിന്ന് അഞ്ചു മത്സരങ്ങൾ ജയിച്ചാണ് ലോകകപ്പിലേക്ക് ഉഗാണ്ടയുടെ പ്രവേശനം. ആദ്യമായാണ് ഐസിസി ലോകകപ്പ് ടൂർണമെന്റിൽ ഉഗാണ്ടൻ‌ ക്രിക്കറ്റ് ടീം മത്സരിക്കാനെത്തുന്നത്.

ഐസിസി ടി20 ലോകകപ്പ് 2024-ൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് നടക്കുന്നത്.‌ റുവാണ്ടയായിരുന്നു ഉ​ഗാണ്ടയുടെ എതിരാളികൾ. ഉഗാണ്ട റുവാണ്ടയ്ക്കെതിരെ ഒമ്പത് വിക്കറ്റുകൾക്കാണ് വിജയം കൈവരിച്ചത്. 65 റൺസിന് റുവാണ്ടയെ ഓൾഔട്ടാക്കി ഒമ്പതു ഓവറുകൾ തികയുന്നതി‍ന് മുന്നേ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലേക്ക് ഉ​ഗാണ്ട എത്തി.

എന്നാൽ സിംബാബ്‌വെയ്ക്ക് ഈ ലോകകപ്പിലും യോ​ഗ്യത നേടാൻ കഴിഞ്ഞില്ല. നമീബിയയോടും ഉഗാണ്ടയുടെയും തോൽവിയാണ് ഏറ്റുവാങ്ങിയ സിംബാബ്‌വെയ്ക്ക് ലോകകപ്പ് നഷ്ടമാകാൻ കാരണമായത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *