ദുബൈ: വെർച്വൽ അസറ്റ് മേഖലയിൽ നിയമവിരുദ്ധമായി സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ. ലൈസൻസില്ലാതെ ഡിജിറ്റൽ ആസ്തികളുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്ന സേവനദാതാക്കൾക്ക് (വി.എ.എസ്.പി.എസ്) മുന്നറിയിപ്പായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.യു.എ.ഇ സെൻട്രൽ ബാങ്കിന്റെ കള്ളപ്പണവിരുദ്ധ ബ്രാഞ്ചാണ് തിങ്കളാഴ്ച പിഴ ഉൾപ്പെടെയുള്ള നിയമവ്യവസ്ഥകൾ സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.
യു എ ഇയിൽ ക്രിപ്റ്റോ കറൻസി, ഡിജിറ്റൽ സ്വത്തുക്കൾ തുടങ്ങിയ വെർച്വൽ അസറ്റ് മേഖലയിൽ ലൈസൻസില്ലാതെ സേവനങ്ങൾ നൽകുന്നത് കുറ്റകരമാണെന്ന് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്. നിയമവിരുദ്ധമായി ഇത്തരം സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യു എ ഇ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
ലൈസൻസില്ലാതെ ഡിജിറ്റൽ ആസ്തികൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ, ഉടമകൾ, സീനിയർ മാനേജർമാർ എന്നിവർ പിഴ ഉൾപ്പെടെ സിവിൽ, ക്രിമിനൽ നടപടികൾക്ക് വിധേയമായിരിക്കുമെന്ന് കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദത്തിന് ധനസഹായം നൽകുന്നനെതിരെയും പ്രവർത്തിക്കുന്ന കമ്മിറ്റി (എൻ.എ.എം.എൽ.സി.എഫ്.ടി.സി) വ്യക്തമാക്കി.
Related News
രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തിന്റെ അഖണ്ഡത ഉറപ്പുവരുത്താനായി നടപ്പിലാക്കിയ പ്രധാനപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയും എല്ലാതരം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെയുമാണ് രാജ്യത്തിന്റെ പ്രവർത്തനമെന്ന് ബോധവത്കരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സെന്‍ട്രൽ ബാങ്ക് ഗവർണറും എൻ.എ.എം.എൽ.സി.എഫ്.ടി.സി ചെയർമാനുമായ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു.
സ്ഥാപനത്തിന് മാത്രമല്ല, അതിന്റെ ഉടമകൾക്കും, സീനിയർ മാനേജർമാർക്കുമെതിരെ ക്രിമിനൽ, സിവിൽ നടപടികളുണ്ടാകുമെന്ന് സെൻട്രൽബാങ്ക് മുന്നറിയിപ്പിൽ പറയുന്നു. ഇത്തരം സ്ഥാപനങ്ങളെ കണ്ണടച്ച് വിശ്വസിച്ച് അവരുമായി ഇടപാട് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളും നടപടി നേരിടേണ്ടി വരും.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് എന്നിവ തടയാനുള്ള നിയമപ്രകാരമാണ് ഇത്തരം സ്ഥാപനങ്ങൾക്കെതിര നടപടിയുണ്ടാവുക. ദുബൈ ഫിനാൻഷ്യൽ അതോറിറ്റി, അബൂദബി ഗ്ലോബൽ മാർക്കറ്റ്, സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ്സ് അതോറിറ്റി, നീതിന്യായ മന്ത്രാലയം, വെർച്വൽ അസറ്റ്സ് അതോറിറ്റി തുടങ്ങിയവുമായി സഹകരിച്ചാണ് സെൻട്രൽ ബാങ്ക് മാർഗനിർദേശങ്ങൾ തയാറാക്കിയിട്ടുള്ളത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C