ദുബൈ: ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിന് കടൽവെള്ള ശുദ്ധീകരണ കേന്ദ്രം നിർമിക്കാൻ പദ്ധതിയുമായി യു.എ.ഇ. പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് ‘ഗാലൻ്റ് നൈറ്റ്-3’ ഓപറേഷൻ്റെ ഭാഗമായി റഫയിൽ മൂന്ന് പ്ലാന്റുകൾ നിർമ്മിക്കാനാണ് പദ്ധതി.
യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ്റെ നിർദേശമനുസരിച്ചാണ് ഫലസ്തീൻ ജനതയെ സഹായിക്കുന്നതിന് ‘ഗാലന്റ്റ് നൈറ്റ്-3’ ഓപറേഷൻ പ്രഖ്യാപിച്ചത്. പ്രതിദിനം 2 ലക്ഷം ഗാലനായിരിക്കും ഓരോ പ്ലാൻ്റിന്റെയും ഉൽപാദന ശേഷി. 3 ലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യും. എമിറേറ്റ്സ് റെഡ് ക്രസൻ്റ്, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേ ഷൻ, സായിദ് ചാരിറ്റബിൾ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് പ്രതിരോധ മന്ത്രാലയം നവംബർ 5ന് ‘ഗാലൻ്റ് നൈറ്റ്-3’ ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി യുദ്ധത്തിൽ പരിക്കേറ്റവരെ ചികിൽസിക്കുന്നതിന് യു.എ.ഇ ഫീൽഡ് ആശുപത്രി സ്ഥാപിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയിലേക്ക് ആവശ്യമായ ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളുമായി വിമാന മാർഗം എത്തിച്ചിട്ടുണ്ട്. 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രി ഒന്നി ലധികം ഘട്ടങ്ങളിലായാണ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും തീവ്രപരിചര ണ വിഭാഗം, അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഗൈനക്കോളജി എ ന്നീ വകുപ്പുകൾ ആശുപത്രിയിൽ സജ്ജീകരിക്കും. ഇൻ്റേണൽ മെഡിസിൻ, ദന്തചികിത്സ, സൈക്യാട്രി, ഫാ മിലി മെഡിസിൻ എന്നിവക്കുള്ള ക്ലിനിക്കുകളും ഇവിടെയുണ്ടാകും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C