കാലാവസ്ഥാ സംരക്ഷണ പദ്ധതികൾക്ക് യുഎഇയുടെ പിന്തുണ

അബുദാബി: കാലാവസ്ഥാ സംരക്ഷണ പദ്ധതികൾക്കുള്ള യുഎഇയുടെ പിന്തുണ ഹൃദയത്തിൽ നിന്നാണെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഉച്ചകോടി ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ നിരീക്ഷണ സംഘത്തിന് ഖസർ അൽ ബഹർ മജ്‌ലിസിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായിരിക്കുന്ന കെടുതികൾ പരിഹരിക്കാൻ എല്ലാവരും ചേർന്നു പ്രവർത്തിക്കാനുള്ള യുഎഇയുടെ സന്നദ്ധത ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു.

ഭൂമിയെയും ഭാവി തലമുറയെയും സംരക്ഷിക്കാൻ രാജ്യാന്തര തലത്തിൽ നടക്കുന്ന എല്ലാ മുന്നേറ്റങ്ങൾക്കും യുഎൻ കാലാവസ്ഥ ഉച്ചകോടി വഴികാട്ടുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കാലാവസ്ഥ ഉച്ചകോടിയുടെ തീരുമാനങ്ങൾ ലോകമെങ്ങും ഫലപ്രദമായി നടപ്പാക്കാൻ എല്ലാ രാജ്യങ്ങളും കൈകോർക്കണം. ഒരുമിച്ചുള്ള മുന്നേറ്റത്തിലൂടെ മാത്രമേ തീരുമാനങ്ങൾ ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

Related News

ഊർജ സ്രോതസ്സുകളുടെ മാറ്റം, കാലാവസ്ഥ ബജറ്റ്, പ്രകൃതിയും ജീവനും ജീവനോപാധികളും കേന്ദ്രീകരിച്ചുള്ള മുന്നേറ്റം, ദേശീയ തലത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന കർമ പദ്ധതി എന്നിങ്ങനെ 4 ചുവരുകളാണ് കോപ് 28ന് ഉള്ളതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *