യുക്രെയ്ന് സഹായവുമായി വീണ്ടും യുഎഇ

UAE again with help to Ukraine

അബുദാബി: ഒരു വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന യുക്രെയ്ന് വീണ്ടും യുഎഇയുടെ സഹായ ഹസ്തം. 250 ടണ്‍ സാധനങ്ങളാണ് ഇത്തവണ യുഎഇ യുക്രെയ്നിലേക്ക് അയച്ചത്.പ്രതിസന്ധിയില്‍ വലയുന്ന യുക്രെയ്ന് ഈ സഹായം വലിയ പിന്തുണയാകുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

യുക്രെയ്ന്‍ ജനത നേരിടുന്ന പ്രതിസന്ധിയുടെ മാനുഷിക ആഘാതം ലഘൂകരിക്കാന്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സഹായമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ദ് ഇബ്രാഹിം അല്‍ ഹാഷിമി പ്രതികരിച്ചു. യുക്രെയ്ന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സഹായമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭക്ഷ്യ വസ്തുക്കള്‍, വ്യക്തിഗത സാമഗ്രികള്‍, ലൈറ്റിംഗ് ഉപകരങ്ങള്‍, പുതപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഓഫീസ് ഓഫ് ഇന്റര്‍ നാഷണല്‍ അഫയേഴ്സ്, വിദേശ കാര്യ മന്ത്രാലയലവുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുളള പഠനോപകരണങ്ങളും ഉടന്‍ യുക്രെയ്ന് കൈമാറും.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *