അബുദാബി: വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് അബുദാബി മുന്‍സിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മുന്നറിയിപ്പ് നല്‍കി. വളര്‍ത്തു നായകളെ ഉപേക്ഷിക്കുന്നതാണ് തെരുവ് നായകള്‍ കൂടാന്‍ കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വളര്‍ത്തു മൃഗങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി മുന്‍സിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് പ്രത്യേക കാമ്പയിനും ആരംഭിച്ചു. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടികാണിച്ചുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ കാമ്പയിൻ പുരോഗമിക്കുന്നത്.
അബുദാബിയില്‍ തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് പൊതു ജനങ്ങള്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉടമസ്ഥർ വളർത്തു നായ്ക്കളെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ സംരക്ഷിക്കണമെന്നും തെരുവ് നായക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഭക്ഷണാവിശിഷ്ടങ്ങള്‍ വലിച്ചെറിയരുതെന്നും അധികൃതര്‍ പറഞ്ഞു. വര്‍ദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കണമെന്നും മുന്‍സിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വിഭാഗം നിർദേശം നൽകി.
Related News
പ്രവാസി കുടുംബങ്ങളുടെ ചങ്കിടിപ്പ് കൂട്ടി യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം
അബുദബി വിമാനത്താവളം; ഇത്തിഹാദ് എയര്‍വെയ്സ് പുതിയ ടെര്‍മിനലില്‍ നിന്നും ഉദ്ഘാടന പറക്കല്‍ നടത്തും
കാറ്റിൽനിന്ന് വൈദ്യുതി; പദ്ധതിക്ക് തുടക്കം കുറിച്ച് യു.എ.ഇ
80 തരം രോഗങ്ങളുടെ ചികിൽസക്ക് സഹായകമാകുന്ന ‘ബയോ ബാങ്ക്’ വരുന്നു
ദുബായ് ഗ്ലോബല്‍ വില്ലേജ് സീസൺ 28; വിഐപി പാക്കേജുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം
നിയമം ലംഘിച്ച് റിക്രൂട്ട്മെന്റ്; രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
പ്രവാസികൾക്കായി കുറഞ്ഞ ടിക്കറ്റ് നിരക്കുമായി സലാം എയര്‍
രൂപയിലും ദിര്‍ഹത്തിലും ക്രൂഡ് ഓയില്‍ വ്യാപാരം
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C