ചന്ദ്ര പര്യവേക്ഷണത്തിന് റാഷിദ് റോവർ 2 ഉടൻ: യുഎഇ

ദുബായ്: അടുത്ത വർഷം അറബ് ലോകത്തെ ഏറ്റവും നൂതനമായ ഉപഗ്രഹമായ എംബിഇസഡ്–സാറ്റ്( MBZ-Sat) വിക്ഷേപിക്കും. ചന്ദ്രനെ പര്യവേക്ഷണം ചെയ്യാനുള്ള ദൃഢനിശ്ചയം നിലനിൽക്കുന്നതിനാൽ റാഷിദ് റോവർ 2 പദ്ധതി തുടരും. 2024നകം ബഹിരാകാശ ദൗത്യങ്ങൾ ആരംഭിക്കുകയെന്ന് ഷെയ്ഖ് ഹംദാൻ തന്റെ എക്‌സ് (മുന്‍പ് ട്വിറ്റർ) അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

യുഎഇയുടെ പുതിയ ബഹിരാകാശ സഞ്ചാരികളായി മുഹമ്മദ് അൽ മുല്ല, നോറ അൽ മത്രൂഷി എന്നിവരെ, ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ ബോർഡ് മീറ്റിങ്ങിലായിരുന്നു പ്രഖ്യാപനം.

ബഹിരാകാശ യാത്രയുടെ അടുത്ത ഘട്ടത്തിൽ മികച്ച എമിറാത്തി ബഹിരാകാശ സംരംഭങ്ങൾ കാണാമെന്ന് അദ്ദേഹം കുറിച്ചു. ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന റോൾ വഹിക്കാൻ ലക്ഷ്യമിടുന്നു. ‌‌ഒരു ഉപഗ്രഹത്തിന്റെ വിക്ഷേപണത്തെക്കുറിച്ചും ചന്ദ്ര പര്യവേക്ഷണ പദ്ധതിയുടെയും അപ്‌ഡേറ്റുകളും അദ്ദേഹം പങ്കിട്ടു.

Related News

മാനവികതയ്ക്ക് ശാശ്വതമായ നേട്ടങ്ങൾ കൈവരുത്തുന്ന അഭിലാഷ പദ്ധതികൾ ഏറ്റെടുത്ത് ആഗോള ബഹിരാകാശ വ്യവസായത്തിലെ പ്രമുഖരെന്ന നിലയിൽ അറബ് മേഖലയെ ഉയർത്തിക്കാട്ടാനുള്ള യുഎഇയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *