ദുബൈ: ‘നിഅ്മ’ എന്നുപേരിട്ട പദ്ധതിയിലൂടെ 2030ഓടെ പാഴാകുന്ന ഭക്ഷണം പകുതിയായി കുറക്കാനുള്ള പദ്ധതിയുമായി യുഎഇ. പദ്ധതിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം യു.എ.ഇ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി മർയം അൽ മുഹൈരി പ്രഖ്യാപിച്ചു.
ഭക്ഷണം പാഴാക്കുന്നതിനോടുള്ള മനോഭാവം മാറ്റുന്നതിലും പൊതു-സ്വകാര്യ മേഖലയിലുടനീളം കൂടുതൽ സുസ്ഥിരമായ രീതികൾ വികസിപ്പിക്കുന്നതിനും പദ്ധതിയുടെ ഭാഗമായി ശ്രദ്ധ കേന്ദ്രീകരിക്കും. പാഴാക്കുന്ന ഭക്ഷണത്തിൻ്റെ അളവ് കുറക്കുന്നതിന് രാജ്യത്തെ ഭക്ഷ്യ വ്യവസായ മേഖലയിലെ പ്രമുഖരായ 200 കമ്പനികളുമായും സംഘടനകളുമായും അധികൃതർ ധാരണാപത്രം ഒപ്പുവെച്ചിട്ടുമുണ്ട്. ഭക്ഷ്യനഷ്ടവും മാലിന്യ നിർമാർജനവും മുൻഗണനയായി സ്വീകരിക്കുമെന്നാണ് ജുമൈറ ഗ്രൂപ്, ഹി ൽട്ടൺ ഗ്രൂപ്, റൊട്ടാന ഗ്രൂപ്, എക്‌സ്പോ സിറ്റി എന്നിവയുൾപ്പെടെ കമ്പനികളും സംഘടനകളും കരാറി ലെത്തിയത്.
വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ കനത്ത പിഴ ഈടാക്കാനുള്ള നിയമം പരിഗണനയിലുണ്ടെന്ന് “നിഅ്മ’ സെക്രട്ടറി ജനറൽ ഖുലൂദ് ഹസൻ അൽ നുവൈസ് പറഞ്ഞു. രാജ്യത്ത് പാഴാക്കപ്പെടുന്ന ഭക്ഷണത്തി ന്റെ അളവ് വലിയ ‘ആശങ്കയുളവാക്കുന്നതാണ്. പ്രതിവർഷം രാജ്യത്ത് ഏതാണ്ട് 600 കോടി ദിർഹമിന്റെ ഭക്ഷ്യവസ്തുക്കൾ പാഴാക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. 2020ലെ ഭക്ഷ്യ സുസ്ഥിരത സൂചിക പ്രകാരം പ്ര തിവർഷം രാജ്യത്ത് ഒരാൾ 224 കിലോ ഭക്ഷണ വസ്‌തുക്കളാണ് പാഴാക്കുന്നത്. യൂറോപ്പിനേയും വടക്കേ അമേരിക്കയേയും താരതമ്യം ചെയ്യുമ്പോൾ യു.എ.ഇയിൽ പാഴാക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളുടെ അളവ് രണ്ടിരട്ടിയാണ് – നുവൈസ് വ്യക്തമാക്കി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C