ദുബായ്: ദുബായ് ദ്വീപുകളെയും ബർ ദുബായിയെയും ബന്ധിപ്പിക്കാനായി പാലം നിർമ്മിക്കാൻ പദ്ധതിയെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 2026ൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നിർമ്മാണത്തിനുള്ള കരാർ ആർടിഎയുടെ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ചെയർമാനുമായ മത്തർ അൽ തായറും നഖീൽ ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ഇബ്രാഹിം അൽ ഷൈബാനിയും ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
1.4 കിലോമീറ്റർ നീളത്തിലാണ് പുതിയപാലം വരുന്നത്. ഓരോ ദിശകളിലേക്കുമായി നാല് പാതകൾ വീതമുണ്ടാകും. പാലത്തിന്റെ ഇരുദിശകളിലുമായി മണിക്കൂറിൽ 16,000 വാഹനങ്ങൾ സഞ്ചരിക്കാൻ ശേഷിയുള്ള നാലുവരിപ്പാതയുണ്ടാകുമെന്നും ആർ ടി എ അറിയിച്ചു. ഇൻഫിനിറ്റി ബ്രിഡ്ജിനും പോർട്ട് റാഷിദ് വികസന പദ്ധതിക്കും ഇടയിൽ ക്രീക്കിന് കുറുകെ നീളുന്ന പുതിയ പാലത്തിലൂടെ ബർ ദുബായ് ഭാഗത്ത് ദുബായ് ദ്വീപുകൾക്ക് നേരിട്ടുള്ള പ്രവേശന, എക്സിറ്റ് പോയിന്റുകൾ ഉണ്ടാകും.
സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കുമായി ഒരു ട്രാക്ക് പാലത്തിന് സമീപത്തു നിർമ്മിക്കും. അതേസമയം ദുബായ് ദ്വീപുകളുടെയും ബർ ദുബായുടെയും രണ്ടറ്റത്തുനിന്നും നിലവിലുള്ള റോഡുകളെ ബന്ധിപ്പിക്കുന്നതിന് ഏകദേശം 2 കിലോമീറ്റർ നീളമുള്ള ഉപരിതല റോഡുകളും പദ്ധതിയിൽ അവതരിപ്പിക്കും.
Related News
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C