അബുദാബി: സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങൾ പലിശനിരക്കുകളില്‍ മാറ്റം വരുത്തി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
രാജ്യത്തെ ബാങ്കുകള്‍ സെന്‍ട്രല്‍ ബാങ്കില്‍ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്ന തുകയ്ക്കുള്ള പലിശനിരക്കിലാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് മാറ്റം വരുത്തിയിരിക്കുന്നത്. ഇരുപത്തിയഞ്ച് ബേസിസ് പോയിന്റിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒഡിഎഫ് നിരക്ക് 5.15 നിന്ന് 5.40 ശതമാനമായി ഉയര്‍ത്തി.
സൗദി സെന്‍ട്രല്‍ ബാങ്ക് റിപ്പോ – റിവേഴ്സ് റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. റിപ്പോ ആറ് ശതമാനമായും റിവേഴ്സ് റിപ്പോര്‍ 5.5 ശതമാനവുമായിട്ടാണ് സൗദി വര്‍ദ്ധിപ്പിച്ചത്.
Related News
ഖത്തറും പലിശനിരക്കുകളില്‍ ഇരുപത്തിയഞ്ച് ബേസിസ് പോയിന്റ് വര്‍ദ്ധന വരുത്തി. ഖത്തറില്‍ റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും വര്‍ദ്ധിച്ചു. ബഹ്റൈന്‍ ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കുള്ള പലിശ 6.25 ശതമാനമായും ഒഡിഎഫ് ആറ് ശതമാനവും ഉയര്‍ത്തി. കുവൈത്ത് സെന്‍ട്രല്‍ ബാങ്കും പലിശനിരക്കുകളില്‍ കാല്‍ശതമാനത്തിന്റെ വര്‍ദ്ധനായണ് വരുത്തിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C