പ്രഫഷനൽ വിഭാഗത്തിൽ ഗോൾഡൻ വിസ ഇനി എളുപ്പത്തിൽ നേടാം

ദുബായ്: പ്രഫഷനൽ വിഭാഗത്തിൽ യുഎഇ ഗോൾഡൻ വിസ എളുപ്പം സ്വന്തമാക്കാം. വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ മാനവവിഭവശേഷി മന്ത്രാലയ രേഖയിലുള്ളതിനാൽ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും.

വിദ്യാഭ്യാസം, നിയമം, ശാസ്ത്രം, എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, സോഷ്യൽ സയൻസസ് തുടങ്ങി നിരവധി മേഖലകളിലുള്ളവർക്ക് തൊഴിൽ മേഖലയിലെ വിദഗ്ധർക്കുള്ള യുഎഇ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാനാകും. പ്രഫഷനൽ വിഭാഗത്തിൽ ഗോൾഡൻ വിസയ്ക്ക് അടുത്ത നാളുകളായി കൂടുതൽ അപേക്ഷകർ എത്തുന്നുണ്ട്. വിവര-സാങ്കേതിക വിദഗ്ധർ, ഡിജിറ്റൽ സേവന വിദഗ്ധർ, റീട്ടെയിൽ, ഹോസ്പ്പിറ്റാലിറ്റി പ്രഫഷനലുകൾ എന്നിവർക്കാണ് ഗോൾഡൻ വിസ കൂടുതലായി അനുവദിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത, എമിറേറ്റ്സ് ഐഡി, ഹെൽത്ത് ഇൻഷുറൻസ്, സാലറി സർട്ടിഫിക്കറ്റ്, തൊഴിൽകരാർ എന്നിവയാണ് വിസ അപേക്ഷിക്കാൻ വേണ്ട രേഖകൾ. ചെയ്യുന്ന ജോലിയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. സർക്കാർ ഫീസും വിസ അപേക്ഷ ഫീസും അടക്കം 3000 ദിർഹമാണ് ചെലവ്. രണ്ടാഴ്ചയ്ക്കകം വിസ ലഭിക്കും.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *