ദുബായ്: നടനും നിർമാതാവും സംവിധായകനുമായ മേജർ രവിക്ക് യുഎഇ ഗോൾഡൻ വീസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒയും ഇന്ത്യൻ നാവിക സേനയിലെ മെർച്ചന്റ് നേവിയിലെ മുൻ സെക്കന്‍റ് ഓഫിസർ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും മേജർ രവി യുഎയുടെ പത്ത് വർഷ കാലാവധിയുള്ള വീസ ഏറ്റുവാങ്ങി .
മേജർ രവി ഇന്ത്യൻ സൈനിക സേവനങ്ങളിൽ നൽകിയ സംഭവനകളെയും വിശിഷ്ട സേവനങ്ങളെയും മുൻനിർത്തിയാണ് യുഎഇ ഗോൾഡൻ വീസ ആദരം യുഎഇ സർക്കാർ നൽകിയിരിക്കുന്നത് .
ചടങ്ങിൽ ദുബായ് സാമ്പത്തിക കാര്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ഹിബ ജമാൽ അഹ്‌മദ് , മറിയം അഹ്‌മദ് , എന്നിവരുടെ സാന്നിധ്യത്തിലാണ് മേജർ രവി ഗോൾഡൻ വീസ ഏറ്റുവാങ്ങിയത്. കേരളീയർക്കിടയിൽ ദേശീയോദ്ഗ്രന്ഥനവും ഊട്ടിയുറപ്പിക്കുന്നതിലും ദേശീയ ബോധം വളർത്തുന്നതിലും മേജർ രവിയുടെ സിനിമകൾ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന് ചടങ്ങിൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി പറഞ്ഞു .
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C