റോഡുകളിൽ സൂചനാചിഹ്നങ്ങൾ സ്ഥാപിക്കാനുള്ള അനുമതി വെബ്സൈറ്റിലൂടെ

Permission to install road signs through website uae

ദുബായ് : എമിറേറ്റിലെ റോഡുകളിൽ സൂചനാചിഹ്നങ്ങൾ സ്ഥാപിക്കാനുള്ള അനുമതിക്കായി വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാമെന്ന് ദുബായ് റോസ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). അപേക്ഷ സ്വീകരിച്ച് പണമടച്ചാൽ അനുമതി ഓൺലൈനായി നൽകും. കടലാസ് ഉപയോഗം കുറയ്ക്കാനുള്ള ആർ.ടി.എ.യുടെ നടപടിയാണ് സേവനം പൂർണമായും വെബ്സൈറ്റ് വഴി ലഭ്യമാക്കുന്നതിലൂടെ പ്രതിഫലിക്കുന്നത്.

പ്രത്യേകസ്ഥലങ്ങളുമായി ബന്ധപ്പെട്ടുള്ള അനുബന്ധചിഹ്നങ്ങൾ റോഡുകളിൽ സ്ഥാപിക്കാൻ ആർ.ടി.എ. അനുമതിനൽകാറുണ്ട്. ആശുപത്രികൾ, പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ, അടിയന്തരസേവനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് അനുമതി നൽകുന്നത്. ചിഹ്നങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആർ.ടി.എ.യുടെ ട്രാഫിക് കൺട്രോൾ മീൻസ് മാനുവലിൽ പറഞ്ഞിരിക്കുന്ന നിയമപരവും സാങ്കേതികപരവുമായ കാര്യങ്ങൾ കൃത്യമായി പിൻതുടരണമെന്നാണ് നിബന്ധന. ഇതിൽ ചിഹ്നങ്ങളുടെ രൂപകൽപ്പന, സ്ഥാപിക്കൽ, പരിപാലനം, നീക്കംചെയ്യൽ എന്നിവ ഉൾപ്പെടും.

സേവനനിലവാരം വർധിപ്പിക്കുന്നതിലൂടെ ഉപഭോക്തൃ സംതൃപ്‌തി ഉയർത്താനും അതോറിറ്റി ലക്ഷ്യമിടുന്നു. സ്ഥാപനങ്ങളുമായോ സവിശേഷ സേവനകളുമായോ ബന്ധപ്പെട്ടവയുടെ അനുബന്ധചിഹ്നങ്ങളുടെ രൂപകൽപ്പന, നിർമാണം, സ്ഥാപിക്കൽ പരിപാലനം, നീക്കം ചെയ്യൽ എന്നിവയ്ക്ക് ആർ.ടി.എ.യുടെ അംഗീകൃത കോൺട്രാക്ടർ മേൽനോട്ടം വഹിക്കണം. ചിഹ്നങ്ങൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട ഫീൽഡ് പഠനങ്ങൾ നടത്തിയശേഷം അവ സ്ഥാപിക്കാൻ ആവശ്യമായ രൂപരേഖ അതോറിറ്റിക്ക് നൽകുകയും വേണം.

Related News

ആർ.ടി.എ.യുടെ സേവനകേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെതന്നെ ഉപഭോക്താക്കൾക്ക് തങ്ങളുടെ സൗകര്യമനുസരിച്ച് അപേക്ഷകൾ സമർപ്പിക്കാം. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.


കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *