കാർബൺ പുറന്തള്ളൽ 2045ൽ ഇല്ലാതാക്കും; അഡ്നോക്

Carbon emissions will be eliminated by 2045; Adnoc

അബുദാബി: മീഥേൻ പുറന്തള്ളൽ 2030 ആകുമ്പോഴേക്കും പൂജ്യത്തിലെത്തിക്കുമെന്നും കാർബൺ പുറന്തള്ളുന്നത് 2045 ആകുമ്പോഴേക്കും പൂജ്യത്തിൽ എത്തിക്കുമെന്നും അബുദാബി ദേശീയ ഓയിൽ കമ്പനിയുടെ (അഡ്നോക്) പ്രഖ്യാപനം. 2050 ൽ ലക്ഷ്യം നേടും എന്നു പ്രഖ്യാപിച്ച പദ്ധതി 5 വർഷം മുൻപേ പൂർത്തിയാക്കുമെന്നാണ് അഡ്നോക്കിന്റെ പ്രഖ്യാപനം.

കാർബൺ കുറയ്ക്കുന്ന പ്രവർത്തനങ്ങൾക്ക് രാജ്യാന്തര തലത്തിൽ അഡ്നോക് പങ്കാളികളെ തേടും. പുനരുപയോഗ ഇന്ധനത്തിൽ നിക്ഷേപം വർധിപ്പിച്ചും, രാജ്യാന്തര ഹൈഡ്രജൻ ഊർജ ശൃംഖല സൃഷ്ടിച്ചും, കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാൻ പര്യാപ്തമായ സാങ്കേതിക വിദ്യകൾ സ്വീകരിച്ചും കണ്ടൽ ചെടികൾ നട്ടുവളർത്തിയുമാണ് പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അഡ്നോക്ക് എത്തിച്ചേരുക.

2030 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ 40% കുറയ്ക്കും. നവംബർ 30 മുതൽ ഡിസംബർ 12വരെ ദുബായ് എക്സ്പോ സിറ്റിയിൽ ചേരുന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിയിലെ ചർച്ചകൾ അഡ്നോക്കിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് കൂടുതൽ വഴി തെളിക്കുമെന്നും കരുതുന്നു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലേദ് ബിൻ മുഹമ്മദ് ബിൻ സായദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *