യു.എ.ഇ. നിയമങ്ങളെക്കുറിച്ച് ബോധവത്കരണ പ്രചാരണം ആരംഭിച്ചു

UAE An awareness campaign about the rules has been started

യു.എ.ഇ.യിലേക്കുള്ള പ്രവേശനം, താമസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് വിദേശികളിൽ അവബോധമുണ്ടാക്കാനായി ബോധവത്കരണ പ്രചാരണം ആരംഭിച്ചു.

അറബിക്, ഇംഗ്ലീഷ്, ഉറുദു, സ്വാഹിലി എന്നീ നാല് ഭാഷകളിലായാണ് പ്രചാരണം. യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയവും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്‌സ് സെക്യൂരിറ്റിയും (ഐ.സി.പി.) സംയുക്തമായാണ് കാമ്പയിൻ ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള സ്വതന്ത്രമേഖലകൾ, മാധ്യമ സ്ഥാപനങ്ങൾ, സർക്കാർസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന മൂന്നുമാസംനീണ്ട പ്രചാരണ പരിപാടികൾക്കാണ് ചൊവ്വാഴ്ച തുടക്കം കുറിച്ചത്. യു.എ.ഇ.യിലെ വിദേശികൾക്ക് പ്രവേശന, താമസ നിയമങ്ങളിലെ പ്രധാന വ്യവസ്ഥകളും തൊഴിൽ നിയമലംഘകർക്കുള്ള ശിക്ഷാനടപടികളും പരിചയപ്പെടുത്താനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *