അബുദാബി: മെർക്കുറി ഉപയോഗിച്ച് പ്രവർത്തിക്കുന്ന തെർമോമീറ്ററുകൾ, രക്തസമ്മർദ ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതിയും ഉപയോഗവും യുഎഇ നിരോധിച്ചു. ഡിജിറ്റൽ മെഡിക്കൽ തെർമോമീറ്ററുകൾ, ഇലക്‌ട്രോ-മെഡിക്കൽ തെർമോമീറ്ററുകൾ, നോൺ-ഇൻവേസിവ് മെക്കാനിക്കൽ മെഡിക്കൽ ബ്ലഡ് പ്രഷർ മോണിറ്ററുകൾ, നോൺ-ഇൻവേസിവ് ഓട്ടമേറ്റഡ് ബ്ലഡ് പ്രഷർ മോണിറ്ററുകൾ എന്നിവ ഉൾപ്പെടെ ഈ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്തതോ നിർമിക്കുന്നതോ ആയ ഉപകരണങ്ങളും പരിശോധനാ വിധേയമാക്കി ഉപയോഗയോഗ്യമെന്ന് അറിയിച്ചിട്ടുണ്ട്.
ഒന്നിലധികം തവണ സിറിഞ്ചുകൾ ഉപയോഗിക്കുന്നതും വിലക്കി. ഇറക്കുമതി ചെയ്ത ഏതെങ്കിലും മെഡിക്കൽ, ലബോറട്ടറി ഉപകരണങ്ങൾ അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. പൊതു തൊഴിൽ, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്നും ഉറപ്പാക്കണം.
രാജ്യത്തെ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കും ഇതു ബാധകമാണ്. മെഡിക്കൽ, ലാബ് ഉപകരണങ്ങളിൽ അംഗീകൃത മുദ്രയില്ലെങ്കിൽ ഉപയോഗിക്കരുത്. ഈ മാസം 25ന് നിയമം പ്രാബല്യത്തിൽ വരും. ഉപകരണങ്ങളുടെ സാധുത ഉറപ്പുവരുത്താൻ 6 മാസം സാവകാശം നൽകിയിട്ടുണ്ട്.
Related News
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
ഷാർജ എക്സ്പോ സെൻറർ പുസ്തകോത്സവത്തിനായി ഒരുങ്ങി
യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത
യുഎഇയിലേക്ക് വരുമ്പോഴും പോകുമ്പോഴും 60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ അഫ്സഹ് ആപ്പ് ഉപയോഗിക്കാം
കുടുംബതർക്ക പരിഹാരം; അബുദാബിയിൽ പുതിയ കോൾ സെന്റർ ആരംഭിച്ചു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C