നികുതി ചുമത്തും ; ഇന്ത്യക്കെതിരെ ഭീഷണിയുമായി ട്രംപ്

ഇന്ത്യക്കെതിരെ ഭീഷണിയുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കനത്ത നികുതി ചുമത്തുമെന്നാണ് ഭീഷണി. ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് ഹാർലി-ഡേവിഡ്സൺ മോട്ടോർ സൈക്കിളുകൾക്ക് ഇന്ത്യ ഉയർന്ന നികുതി ചുമത്തിയതിൽ രോഷം പ്രകടിപ്പിച്ചാണ് ഭീഷണി.

ഫോക്‌സ് ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പ്രഖ്യാപനം നടത്തിയത്. ഏകീകൃത നികുതി വേണമെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ ഹാർലി ഡേവിഡ്‌സൺ പോലുള്ളവയ്ക്ക് ഇന്ത്യ 100 മുതൽ 200 ശതമാനം വരെ നികുതി ചുമത്തുന്നു. ഇന്ത്യയും മോട്ടോർ ബൈക്കുകൾ നിർമ്മിക്കുന്നുണ്ടെന്നും എന്നാൽ തീരുവ ചുമത്താതെ അമേരിക്കയിൽ വിൽക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ അവരുമായി ശരിയായ രീതിയിലല്ല കച്ചവടം നടത്തുന്നതെന്നും തങ്ങളുടെ രാജ്യത്ത് ഹാർലി പ്ലാന്റ് നിർമ്മിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അപ്പോൾ താരിഫുകൾ ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *