ട്രാവൽ ആൻഡ് ടൂറിസം വാരാചരണത്തിന് അബുദാബിയിൽ തുടക്കം

Travel and Tourism Week begins in Abu Dhabi

അബുദാബി: വിനോദസഞ്ചാര മേഖലയിൽ എമിറേറ്റിന്റെ വളർച്ച ഉറപ്പാക്കി അബുദാബിയെ ആ​ഗോള ടൂറിസ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായ ട്രാവൽ ആൻഡ് ടൂറിസം വാരാചരണത്തിന് അബുദാബിയിൽ തുടക്കമായി. വർഷത്തിൽ 2.4 കോടി സന്ദർശകരെ ആകർഷിക്കുകയാണ് ലക്ഷ്യം. വാരാചരണത്തിന്റെ ഭാഗമായി ടൂറിസം രംഗത്ത് പുതിയ അവസരങ്ങൾ തുറക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒപ്പം ഈ രംഗത്തെ വിദേശ നിക്ഷേപകരെയും ഉറ്റുനോക്കുന്നുവെന്നും സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് (ഡിസിടി) പറഞ്ഞു.

30 വരെ നീളുന്ന വാരാചരണത്തിൽ ന​ഗര ടൂറിസം വിവരണം, ബിസിനസ് ഇവന്റ്സ് ഫോറം, വെഡ്ഡിങ് ഷോ, ഫ്യൂചർ ഹോസ്പിറ്റാലിറ്റി സമ്മിറ്റ് തുടങ്ങി ഒട്ടേറെ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. എമിറേറ്റിന്റെ ഇക്കണോമിക് വിഷൻ 2030ന്റെ ഭാഗമായി ആ​ഗോള ബിസിനസ്, നിക്ഷേപ, വിനോദ സഞ്ചാര കേന്ദ്രമായി അബുദാബിയെ മാറ്റിയെടുക്കുമെന്ന് ഡിസിടി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്ക് പറ‍ഞ്ഞു.

സീ വേൾഡ് അബുദാബി, അഡ്രിനാൾ അഡ്വഞ്ചർ, നാഷനൽ അക്വാ പാർക്ക്, സ്നോവേൾഡ് അബുദാബി, ഫെറാറി വേൾഡ്, യാസ് വേൾഡ്, വാർണർ ബ്രോസ് വേൾഡ്, ദ് ക്ലൈംമ്പ് അബുദാബി, നിരവധി മ്യൂസിയങ്ങൾ തുടങ്ങി ഒട്ടേറെ ഇൻഡോർ വിനോദ കേന്ദ്രങ്ങളാണ് അബുദാബിയുടെ ആകർഷണം. ഇതിനു പുറമേ അൽവത്ബ ലേക്, ഫോസിൽ ഡ്യൂൺസ്, അൽഐൻ ഒയാസിസ്, ലിവ ഡെസേർട് തുടങ്ങി പ്രകൃതിദത്ത വിനോദ കേന്ദ്രങ്ങൾ വേറെയും. ഇവയെല്ലാം വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്ന പദ്ധതികളും ഇതോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *