ദോഹ: ജൂൺ ഒന്നിന് പ്രാബല്യത്തിൽ വന്ന ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിളവ് നവംബർ 30ന് അവസാനിക്കുമെന്ന് ഓർമിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. പൗരന്മാരും, താമസക്കാരും, സന്ദർശകരും ഈ ഇളവുകാലം ഉപയോഗപ്പെടുത്തി ഗതാഗത നിയ മലംഘനത്തിന് ചുമത്തിയ പിഴ ഉടൻ അടക്കണമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ചുമത്തിയ ട്രാഫിക് ഫൈനുകൾ 50 ശതമാനം ഇളവോടെ ഇപ്പോൾ അടക്കാവുന്നതാണ്. കഴിഞ്ഞ ജൂൺ ഒന്നിന് നിലവിൽവന്ന ട്രാഫിക് പിഴയിളവ് ആഗസ്റ്റ് 31ന് അവസാനിക്കുന്നതിനിടെ,അടുത്ത മൂന്നു മാസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്ന.
