മനാമ: 2024 -2025 സീസണിന് തുടക്കം കുറിച്ചുകൊണ്ട് ആദ്യ ക്രൂസ് കപ്പൽ ബഹ്റൈൻ തീരത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച പാരിസ്ഥിതിക വികസിത ക്രൂസ് കപ്പലുക ളിലൊന്നായ എം.എസ്.സി യൂറിബിയയാണ് ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് നങ്കൂരമിട്ടത്. ബഹ്റൈൻ ആതിഥ്യമര്യാദയുടെ ഊഷ്മളത സന്ദർശകർക്ക് പകർന്നുകൊണ്ട് വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു.
