ഹജ്ജ് രജിസ്ട്രേഷൻ ഞായറാഴ്ച അവസാനിക്കും. ഒക്‌ടോബർ 23ന് ആണ് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചത്. നവംബർ മൂന്നുവരെ 32,441 അപേക്ഷകൾ ലഭിച്ചതായി എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം പറഞ്ഞു. ഇതിൽ 29,482 സ്വദേശികളും 2959 താമസക്കാരും ഉൾപ്പെടും. ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്വദേശികളും വിദേശികളും www.hajj.com എന്ന മന്ത്രാലയം പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. കഴിഞ്ഞ വർഷം 13,956 (99.7 ശതമാനം) ആളുകളാണ് ഹജ്ജ് നിർവ്വഹിച്ചത്.
ഇതിൽ 13,500 പേർ സ്വദേശികളും 250 പേർ അറബി നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളായിരുന്നു. 2022ൽ ഒമാൻ സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ആദ്യം 6000 പേർക്കായിരുന്നു അവസരം നൽകിയത്. പിന്നീട് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം 2338 പേർക്കുകൂടി അവസരം ലഭിക്കുകയുണ്ടായി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C