ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; മൂന്ന് ഇസ്രായേൽ അധിനിവേശ സൈനികർ കൂടി കൊല്ലപ്പെട്ടു

തെൽഅവീവ്: തെക്കൻ ഗസ്സയിൽ ഹമാസുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഇസ്രായേൽ അധിനിവേശ സൈനികർ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഇസ്രായേലിൽ സൈനിക വാഹനം അപകടത്തിൽപെട്ട് മറ്റൊരു ​സൈനികനും ​കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. നോർത്തേൺ കമാൻഡിന്റെ 36-ാം ഡിവിഷൻ മേജർ ഗാൽ ബെച്ചർ (34) ആണ് തെക്കൻ ഇസ്രായേലിൽ സൈനിക വാഹനങ്ങൾ കൂട്ടിയിടിച്ച് മരിച്ചത്.

കിർയാതി ബ്രിഗേഡിന്റെ 8111-ാം ബറ്റാലിയനിലെ രണ്ട് റിസർവ് ഭടൻമാർ ഉൾപ്പെടെ നാല് സൈനികരുടെ മരണമാണ് ഐഡിഎഫ് സ്ഥിരീകരിച്ചത്. വെസ്റ്റ് ബാങ്കിൽ കുടിയേറി താമസിക്കുന്ന 55ാം പാരാട്രൂപ്പർ ബ്രിഗേഡിലെ മേജർ സർജൻറ് (റിസ.) ഗിഡിയൻ ഇലാനി (35), കിർയാതി ബ്രിഗേഡ് 8111ാം ബറ്റാലിയനിലെ മേജർ സർജൻറ് (റിസ) എറ്റേ പെറി (36), കിർയാതി ബ്രിഗേഡ് 8111ാം ബറ്റാലിയനിലെ മേജർ (റിസ) എവിയാറ്റർ കോഹൻ (42) എന്നിവരെയാണ് ഹമാസ് കൊലപ്പെടുത്തിയത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *