വിശുദ്ധ കഅബയെ പ്രദക്ഷിണം ചെയ്യുന്നതിന് മൂന്ന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ജിദ്ദ: ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ മക്കയിലെ വിശുദ്ധ ഹറമില്‍ വിശുദ്ധ കഅബയെ സുഗമമായി ത്വവാഫ്(പ്രദക്ഷിണം) ചെയ്യുന്നതിനായി തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സൗദി ഹജജ്, ഉംറ മന്ത്രാലയം. മൂന്ന് നിയമങ്ങള്‍ പാലിച്ചുവേണം പ്രദക്ഷിണം നടത്തേണ്ടതെന്നാണ് നിര്‍ദ്ദേശം. സൗദി അറേബ്യയില്‍ ഉംറ സീസണ്‍ തുടരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കഅബക്ക് ചുറ്റുമുള്ള പ്രദക്ഷിണം നടത്തുമ്പോള്‍ പെട്ടെന്ന് നിര്‍ത്തുന്നത് ഒഴിവാക്കണമെന്നതാണ് ആദ്യ ദിര്‍ദ്ദേശം. ഇത് മതാഫില്‍ പ്രദക്ഷിണ കര്‍മ്മം നടത്തുന്ന മറ്റുള്ളവരുടെ ഒഴുക്കിനെ പ്രയാസപ്പെടുത്തും. രണ്ടാമത്തെ നിര്‍ദ്ദേശത്തില്‍ മതാഫില്‍ പ്രദക്ഷിണത്തിന് പ്രവേശിക്കുമ്പോഴും ത്വവാഫ് കഴിഞ്ഞ് പുറത്തുപോകുമ്പോഴും ത്വവാഫ് ട്രാക്കില്‍ ഉറച്ചുനില്‍ക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ തിരക്ക് ഒഴിവാക്കാന്‍ ഹറമില്‍ എവിടെയും ത്വവാഫ് പ്രാര്‍ത്ഥന നടത്താമെന്നതാണ് മതാഫിലെ സഞ്ചാരം സുഗമമാക്കുന്നതിനുള്ള മുന്നാമത്തെ ശുപാര്‍ശയില്‍ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. മൂന്ന് മാസം മുമ്പ് ആരംഭിച്ച നിലവിലെ ഉംറ സീസണില്‍ വിദേശത്ത് നിന്നുള്ള 10 ദശലക്ഷം മുസ്ലിങ്ങള്‍ ഉംറ നിര്‍വഹിക്കുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നുണ്ട്. വാര്‍ഷിക ഇസ്ലാമിക ഹജജ് തീര്‍ത്ഥാടനം അവസാനിച്ചതിന് ശേഷമാണ് ഇത്തവണ ഉംറ സീസണ്‍ ആരംഭിച്ചത്. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 18 ലക്ഷം മുസ്ലീങ്ങള്‍ ഹജജില്‍ പങ്കെടുത്തിരുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *