ഇടുക്കി : നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ പുതിയതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കായി ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു. ഉദ്ഘാടനം ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ജയന് പി വിജയന് അധ്യക്ഷനായി.
വ്യക്തിത്വ വികസന വിഷയത്തില്‍ നാഷണല്‍ സര്‍വീസ് സ്കീം ദേശീയ പരിശീലകനായ ബ്രഹ്മനായക മഹാദേവന് , റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഉടുമ്പന്‍ചോല അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സൂരജ് വി എസ് എന്നിവര്‍ ക്ലാസ് എടുത്തു.
വരും ദിവസങ്ങളില്‍ ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുളള ഡോ രഞ്ജിത് ആര്, നിയമസാക്ഷരതയില്‍ അഡ്വ. ജി ഗോപീകൃഷ്ണന്, സംരംഭകത്വം വിഷയമാക്കി എബി വര്‍ഗീസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ശ്രീജേഷ് എന്‍. ജി, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് വിഭാഗം മേധാവി ഗിരീഷ് കുമാര്‍. എം, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. അരുണ്‍ തോമസ് എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.
Related News
ഭാരതത്തിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും 12 എൻഎസ്എസ് പെൺകുട്ടികൾ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം
ഡോ. ഷഹനയുടെ മരണം: റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം
കളമശ്ശേരി ബോംബ് സ്ഫോടനം: കൊല്ലപ്പെട്ടവർ എട്ടായി
സംസ്ഥാനത്ത് സ്വർണവില ഉയർന്നു; കൂടിയത് പവന് 240 രൂപ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരത്തു നിന്ന് സർവീസ് തുടങ്ങുന്നു
കേരളീയത്തിനു വൻ ജനപങ്കാളിത്തം; അടുത്ത വർഷവും മികച്ച രീതിയിൽ: മുഖ്യമന്ത്രി
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ഒരാഴ്ചത്തെ ‘കേരളീയം’
യുനെസ്കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിന്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C