ദോഹ : ഖത്തറിൽ സ്വകാര്യ സ്വത്തുക്കൾ മോഷ്ടിച്ച കേസിൽ അറബ് രാജ്യക്കാരായ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഉം സലാലിലെയും അൽഖിസയിലെയും സ്വകാര്യ വസ്തുക്കളാണ് മോഷണം നടത്തിയത്. മൂവരെയും അറസ്റ്റ് ചെയ്ത വിവരം ആഭ്യന്തരമന്ത്രാലയത്തിലെ (എം ഒ ഐ ) ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ആണ് അറിയിച്ചത്.
നിരവധി മോഷണക്കേസുകൾ നടത്തിയിട്ടുണ്ടെന്ന് പ്രതികൾ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. തുടർന്ന് മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയും പിടിച്ചെടുത്ത വസ്തുക്കൾ സഹിതം ബന്ധപ്പെട്ട പ്രോസിക്യൂഷൻ അധികാരികൾക്കടുത്ത് ഹാജരാക്കുകയും ചെയ്തു.ആവശ്യമായ നിയമ നടപടികൾ തുടരുകയാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C